10:54pm 05 November 2026
NEWS
ജോയ്ആലുക്കാസിൽ ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ
05/11/2026  08:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജോയ്ആലുക്കാസിൽ ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ
HIGHLIGHTS

പ്രമുഖ ജ്വല്ലറി ബ്രാൻഡായ ജോയ്ആലുക്കാസ് കൊച്ചിയിൽ ആരംഭിച്ച ബ്രില്ലിയൻസ് ഡയമണ്ട് ജ്വല്ലറി ഷോയിൽ കസ്റ്റമേഴ്സിനൊപ്പം ജോയ് ആലുക്കാസ് അധികൃതർ.

കൊച്ചി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി 'ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ' സംഘടിപ്പിക്കുന്നു. നവംബർ 5 മുതൽ കൊച്ചി എംജി റോഡുള്ള ജോയ്ആലുക്കാസ് ഷോറൂമിലാണ് പ്രത്യേക പ്രദർശനം നടക്കുക. വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗ മോഡലുകൾ വരെ, പരമ്പരാഗത തനിമയും ആധുനിക ഡിസൈനുകളും ചേർന്ന അപൂർവമായ ഡയമണ്ട് കളക്ഷനാണ് പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. 
ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കും. ഓരോ ആളുകൾക്കും അനുയോജ്യമായ തരത്തിൽ, നൂതന ഫാഷനിലും ഡിസൈനിലുമുള്ള വജ്രാഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി നൽകുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ജ്വല്ലറി വ്യവസായ രംഗത്തെ ജോയ്ആലുക്കാസിന്റെ യാത്രയിൽ കൊച്ചിക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ആഭരണങ്ങൾ നൽകുന്നതിന് എക്കാലവും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയ്ആലുക്കാസിന്റെ എംജി റോഡ് ഷോറൂമിൽ നടക്കുന്ന പ്രദർശനമേള ഈ മാസം 22ന് അവസാനിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img